ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം
കണ്ണൂർ:-മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം.
2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/29നകം തൊട്ടു മുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണം. ബയോ മെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. അവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കു. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടാകില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0497 2705197.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം.
ഫോണ്‍: 0497 2970272(അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്), 0497 2712284 (തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്