ബലൂൺ വിൽപ്പനക്കാരന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു

ഭോപ്പാൽ: ബലൂൺ വിൽപ്പനക്കാരന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം. ബലൂൺ വീർപ്പിക്കാൻ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

പുതുവത്സരാഘോഷത്തിനിടെ ഒരു ആൾക്കൂട്ടത്തിന് സമീപത്തായി ബലൂൺ വീർപ്പിക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ബലൂൺ വാങ്ങാനെത്തിയ കുട്ടികൾ കച്ചവടക്കാരന് ചുറ്റിലുമുണ്ടായിരുന്നു. പരിക്കേറ്റവരിൽ എട്ട് വയസ്സുകാരന്റെ നില ഗുരുതരമാണ്.