ബസ് ചാർജ് വധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും. നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 ആയി ഉയർത്തണമെന്നും കിലോമീറ്റർ ചാർജ് 90 പൈസയിൽ നിന്ന് 1 രൂപയായി വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിച്ച ആവശ്യം. വിദ്യാർഥികൾക്കുള്ള മിനിമം ചാർജ് 1 രൂപയിൽ നിന്ന് ആറ് രൂപയായി വർധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകൾ സർക്കാരിന് മുന്നിൽവച്ചിട്ടുണ്ട്. രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിമായും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളാനാണ് ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.