ബാങ്കുകൾ അവധിയായിരിക്കും എന്ന സാമൂഹിക പ്രചാരണം തെറ്റ്.
കോട്ടയം:മാർച്ച് 27മുതൽ ഏപ്രിൽ നാലുവരെ രണ്ടുദിവസമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്ന സാമൂഹിക മാധ്യമപ്രചാരണം തെറ്റ്. തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെയാണ് പ്രചാരണം. എന്നാൽ, മാർച്ച് അവസാനത്തെ മൂന്നുദിവസവും ബാങ്കിങ് ഇടപാടുകൾ തടസ്സമില്ലാതെ നടക്കും.
മാർച്ച് 27 നാലാം ശനിയാഴ്ചയായതിനാൽ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളിൽ പ്രവർത്തിക്കും. എല്ലാ ബാങ്കിങ് ഇടപാടുകളും ഈ ദിവസങ്ങളിൽ ചെയ്യാം.