പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കയറവേ പാറയിടുക്കില്‍ കുടുങ്ങി കിടന്നു സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്തു. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് വനം വകുപ്പ് കേസ്. ബാബുവിനൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരെയും കേസ്. വനത്തിൽ അതിക്രമിച്ചു കടന്നതിനാണ് കേസ്.