ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്.

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്. ബാലചന്ദ്രകുമാര്‍ വാട്‌സാപ്പില്‍ അയച്ച സന്ദേശമാണെന്നാണ് ദിലീപിന്റെ അവകാശവാദം.പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും നാലുമാസത്തിനകം സിനിമയുണ്ടാകുമെന്ന് അവരോട് പറയണമെന്നുമാണ് സന്ദേശത്തിലുള്ളത്. 2021 ഏപ്രില്‍ പതിനാലിന് അയച്ച സന്ദേശമാണെന്നും ദിലീപ് പറയുന്നു