ബിജെപിക്കെതിരെ ശക്തമായ മതേതര കൂട്ടായ്മ വേണം :സീതാറാം യെച്ചൂരി

ബിജെപിക്കെതിരെ ശക്തമായ മതേതര കൂട്ടായ്മ വേണമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

മത ധ്രുവീകരണമാണ് ബി ജെ പി രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത്. ഈ വിപത്ത് നേരിടാൻ ജാഗ്രതയോടെ നീങ്ങണമെന്നും യെച്ചൂരി പറന്നു.ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനുവാര്യമാണ്,

നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.