ബിജെപി നേതാക്കൾ ആന്തൂരിലെ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു

ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എൻ കെ ഹരിദാസ്, കെ രഞ്ചിത്ത് എന്നിവർ ആന്തൂരിലെ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു.

കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം അന്വേഷിക്കാനാണ് ഇവരെത്തിയത്.

എന്നാൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി നേതാക്കളെ അറിയിച്ചു.