ബിനീഷ് കോടിയേരിയെ എൻ.സി.ബി അറസ്റ്റുചെയ്തു.

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി.ബി അധികൃതർ അറസ്റ്റു രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.