ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ്

കൊച്ചി: ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. വിദേശ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങൾ നൽകണം.

ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ അടുത്തിടെ റെയ്ഡ് നടന്നിരുന്നു. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളുടെ സ്വത്തുക്കളും വരുമാനവും സംബന്ധിച്ച വിശദീകരണം തേടിയേക്കും.

അതേസമയം ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്ന് റെയ്ഡിൽ രണ്ടരക്കോടി രൂപ കൂടി പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും കെ.പി യോഹന്നാന് എതിരെ ഉയര്‍ന്നിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.