ബുറെവി; തിരുവനന്തപുരം വിമാനത്താവളം നാളെ അടയ്ക്കും

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് നാളെ പകൽ കേരള തീരത്ത് എത്തും. സുരക്ഷാ നടപടികളുടെ ഭാഗമായി മുൻകരുതൽ നടപടി എന്നോണം തിരുവനന്തപുരം വിമാനത്താവളം നാളെ അടയ്ക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് ആറു വരെയാണ് വിമാനത്താവളം അടയ്ക്കുക.