ബൈക്കിന് പിറകില്‍ ലോറി ഇടിച്ച്‌ റോഡിലേക്ക് വീണ വയോധികനും ചെറുമകനും മരിച്ചു

കണ്ണൂർ:ദേശീയപാതയില്‍ പള്ളിക്കുളം മണ്ഡപത്തിന് സമീപം ബൈക്കിന് പിറകില്‍ ലോറി ഇടിച്ച്‌ റോഡിലേക്ക് വീണ വയോധികനും ചെറുമകനും ലോറി കയറി മരിച്ചു.പള്ളിക്കുന്ന് ഇടച്ചേരി സ്വദേശികളായ മഹേഷ് ബാബു (56), മകളുടെ മകന്‍ ആഗ്നെയ് (7) എന്നിവരാണ് മരിച്ചത്. 

രാവിലെ 10.30നാണ് അപകടം. പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ ഇതെ ദിശയില്‍ വന്ന ഗ്യാസ് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ദേഹത്തു കൂടി ലോറി കയറുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു