ബൈക്കിൽ ലോറി ഇടിച്ച് കെ എസ് ആർ ടി സി ജീവനക്കാരൻ മരിച്ചു

ബൈക്കിൽ ലോറി ഇടിച്ച് കെ എസ് ആർ ടി സി ജീവനക്കാരൻ മരിച്ചു.കുറുമാത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്.

തളിപ്പറമ്പ് മഴൂരിൽ വെച്ച് വിപിൻ സഞ്ചരിച്ച ബൈക്കിൽ ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി ഇടിച്ചായിരുന്നു അപകടം.

പൂമംഗലം – പന്നിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ് വിപിൻ.