ബോംബേറില്‍ യുവാവിന്റെ കാൽ ചിന്നിച്ചിതറി

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ വലതുകാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ബോംബെറിഞ്ഞത്

ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.