ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി.

പനാജി:ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരന്‍. ഇന്ന് ​ഗോവയില്‍ വച്ച്‌ ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ദുബായില്‍ ബാങ്കറാണ് സൂരജ്.