ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു

മുംബൈ:ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും നദീം–ശ്രാവൺ കൂട്ടുകെട്ടിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പുറത്തുവന്നു. ‘ആഷിക്വി എന്ന ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റ് ആയിരുന്നു. സാജൻ, സഡക്, പർദേസ്, രാജാ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. 2005ലാണ് കൂട്ടുകെട്ട് പിരിഞ്ഞത്.