ബ്രിട്ടണിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

ലണ്ടൻ: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെൽസ്റ്റർ ഹാമിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയുൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ വാളകം കുന്നക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.

ബിൻസിന്റെ ഭാര്യ അനഖ, രണ്ട് വയസുള്ള കുഞ്ഞ്, അർച്ചനയുടെ ഭർത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിർമൽ രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. അനഖയും കുഞ്ഞും ഓക്സ്ഫെഡ് എൻ.എച്ച്.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.