ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ്
കണ്ണൂർ:ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലെയ്ക്ക് അയച്ചു.
യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കർശന നിരീക്ഷണത്തിന് വിധേയമാക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കുമെന്ന് സർക്കാറിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വലിയൊരു വർധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തും പരിശോധനകളിൽ ജനിതകമാറ്റം ഉള്ള വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെത് വേഗത്തിൽ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു