ബ്രിട്ടനില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു


ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് എത്തിയതായിരുന്നു താരം. ബംഗ്ലൂരു വിമാനത്താവളത്തിൽ ഇറങ്ങി ആർടി പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാഫലം വന്നതിനുശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്താൻ കഴിയൂ.