ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ വസതിയിലായിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു.

ഏറെക്കാലം ജർമനയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ലേഖകനായും പ്രവർത്തിച്ചു.1943 മെയ് 25 ന് മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത അദ്ദേഹം ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.1943ൽ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരിൽ ജപ്പാനെതിരേ പ്രചാരണം നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് പാർട്ടി നേതാക്കളേയും അവരുമായി ബന്ധം പുലര്‍ത്തുകയും അവരുടെ സന്ദേശങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കുകയും ചെയ്തത് കുഞ്ഞനന്തനായിരുന്നു.