ഭയപ്പെടേണ്ട സാഹചര്യമില്ല’, കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതൻ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎ‌സി ലളിത ആശുപത്രിയിലാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ഭരതൻ പറഞ്ഞു.

ഭയപ്പെടേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദിയെന്നും സിദ്ധാര്‍ഥ് ഭരതൻ പറയുന്നു. കെപിഎസി ലളിതയ്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ആരാധകരും സുഹൃത്തുക്കളും സിദ്ധാര്‍ഥ് ഭരതന്റെ പോസ്റ്റിന് കമന്റുകളായി എഴുതുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎ‌സി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റി.