ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്പാട് ചുങ്കത്തറ സ്വദേശി സുല്‍ഫത്ത് (24) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയും, ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.