ഭര്‍തൃവീട്ടില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍തൃവീട്ടില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിക്കല്ലൂര്‍ കടവ് തകിടിയില്‍ ഷാജഹാ​െന്‍റയും ഉഷയുടേയും മകള്‍ റെനീഷയാണ് (അമ്മു-27) മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു മാസം മുമ്പായിരുന്നു പേരാമ്പ്ര കാഞ്ഞിരോലി വിപിലേഷുമായുള്ള റെനീഷയുടെ വിവാഹം.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഷാജഹാന്‍ പറയുന്നത്