ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നു കാണിച്ച് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തേ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പോലിസ് ഇദ്ദേഹത്തെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു. പരാതിയില്‍ ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.