ഭൂമി ഏറ്റെടുക്കല്‍ സാമൂഹ്യ ആഘാത പഠനം: ഏജന്‍സികളെ എംപാനല്‍ ചെയ്യുന്നു
ജില്ലയില്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം 200 ആറില്‍ കവിയാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് 2013 ലെ ആര്‍എഫ്സിടി എല്‍ എ ആര് ആര് നിയമത്തിലെ രണ്ടാം അധ്യായത്തില്‍ പറഞ്ഞതുപോലെ സാമൂഹിക ആഘാത പഠനവും പഠന റിപ്പോര്‍ട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതികളും തയ്യാറാക്കുന്നതിന് ഏജന്‍സികളെ ജില്ലാതലത്തില്‍ എംപാനല്‍ ചെയ്യുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയവും അവഗാഹവുമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് പ്രവൃത്തി പരിചയ, സാങ്കേതിക അറിവുകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 15ന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം. വിലാസം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കണ്ണൂര്‍-670002.