ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.

അജ്മാൻ: ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂർ സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി (45) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണം

അജ്മാനിലെ ഒരു ആശുപത്രി പാർക്കിങ്ങിൽ ശനിയാഴ്ചയായിരുന്നു സംഭവം. ലിജി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.