മകരവിളക്ക് ദിവസം 5000 പേർക്ക് മാത്രം ദർശനത്തിനുള്ള അനുമതി
പത്തനംതിട്ട:ശബരിമലയിൽ മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ അയ്യപ്പ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങുവാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡൻ്റ് അറിയിച്ചു.