മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ :പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴ് പേർ അറസ്റ്റിൽ
മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴ് പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
മകളുടെ ഭര്‍ത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്ബോള്‍ വീടിന് മുന്‍വശത്തു വെച്ചായിരുന്നു അക്രമം.
റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെല്‍മറ്റ് അഴിക്കാന്‍ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍ നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 21 തുന്നലുകളുണ്ട്