മങ്കി പോക്സ് ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ 7 വയസ്സുകാരി നിരീക്ഷണത്തിൽ

മങ്കി പോക്സ് ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ 7 വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.