മടക്കരയില്‍ പുതിയ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്; ഏപ്രില്‍ 9ന് പ്രവര്‍ത്തനമാരംഭിക്കും

മടക്കരയില്‍ പുതിയ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഏപ്രില്‍ ഒന്‍പതിന് പ്രവര്‍ത്തനം ആരംഭിക്കും. ചെറുകുന്ന് മുഖ്യതപാല്‍ ഓഫീസിനു കീഴിലുള്ള ഇരിണാവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ മടക്കര ഭാഗം വിഭജിച്ചാണ് പുതിയ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന പോസ്റ്റ് ഓഫീസിന് ചെറുകുന്നിന്റെ തന്നെ പിന്‍ കോഡ് ആയ 670301 ആയിരിക്കും.

ചെറുകുന്ന് മുഖ്യതപാല്‍ ഓഫീസിനു കീഴിലുള്ള ഒതയന്‍മാടം നോണ്‍ ഡെലിവറി പോസ്റ്റ് ഓഫീസ് ഏപ്രില്‍ ഒന്‍പതു മുതല്‍ നിര്‍ത്തലാക്കുന്നതായും പോസ്റ്റ് ഓഫീസ് സൂപ്രണ്ട് പി കെ ശിവദാസന്‍ അറിയിച്ചു. ഒതയന്‍മാടത്തെ പോസ്റ്റ് ഓഫീസിലുള്ള എല്ലാ അക്കൗണ്ടുകളും ചെറുകുന്ന് മുഖ്യതപാല്‍ ഓഫീസിലേക്ക് മാറ്റും.