മട്ടന്നൂരിൽ കാറിൽ കടത്തുകയായിരുന്ന വൻ ലഹരി ശേഖരവുമായി ഒരാളെ പിടികൂടി

മട്ടന്നൂർ: കാറിൽ കടത്തുകയായിരുന്ന വൻ ലഹരി ശേഖരവുമായി ഒരാളെ മട്ടന്നൂർ എക്സൈസ് സംഘം പിടികൂടി. കീച്ചേരി സ്വദേശി സി. മുനീറിനെ അറസ്റ്റു ചെയ്തു. ഇന്നു രാവിലെ എട്ടോടെ മട്ടന്നൂർ – മണ്ണൂർ റോഡിൽ
നായിക്കാലിയിൽ വാഹന പരിശാധന നടത്തുന്നതിടെയാണ് കാറിൽ കടത്തുകയായിരുന്ന 9 ചാക്ക് ലഹരി ശേഖരം പിടികൂടിയത്. 6920 പായ്ക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്.
മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.