മട്ടന്നൂർ ഗവൺമെൻറ് ഹോസ്പിറ്റൽ അണുവിമുക്തമാക്കി മാതൃകാപരമായ പ്രവർത്തനവുമായി പാലോട്ടുപള്ളി റെസ്ക്യൂ ടീം

മട്ടന്നൂർ അംഗനവാടി (കോവിഡ് ടെസ്റ്റ് സെന്റർ )ഗവൺമെൻറ് യുപി സ്കൂൾ (വാക്സിനേഷൻ കേന്ദ്രം ) ഗവൺമെൻറ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അണുവിമുക്തമാക്കി പാലോട്ടുപള്ളി റെസ്ക്യൂ ടീം
മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നും,സാമൂഹിക പ്രതിബദ്ധതയോടെ കൂടി ഇനിയും പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇതുവരെ റസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ 40 ൽ പരം രോഗം ഭേദമായവരുടെ വീടും വാഹനവും അണുവിമുക്തമാക്കിയിട്ടുണ്ട്
റെസ്ക്യൂ ടീം അംഗങ്ങളായ ഷമീർ ടി പി, ആരിഫ്‌ യു , ഫിറോസ് സി, ഷാഫി വി എം , റഫീഖ് വരട്ടിയോടൻ, ഷാനു കെ.കെ, റംഷാദ് എം, ഷഫീർ കെ.വി ,റാഫി എം, എന്നിവർ നേതൃത്വം നൽകി