മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന ചടങ്ങിൽ സി.പി.എം ഗാനം ആലപിച്ചത് പ്രതിഷേധാർഹം : കെ.എസ്.യു
മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാ-സാഹിത്യവേദി ഉദ്ഘാടന ചടങ്ങിനിടെ സി.പി.എം ഗാനം ആലപിച്ചത് ബോധപൂർവ്വമാണെന്നും ഇത്തരം നടപടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നും കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധികാരത്തിന്റെ ഹുങ്കിൽ എന്ത് പേക്കുത്തും കാട്ടികൂട്ടാമെന്ന സ്ഥിതി അനുവദിച്ചു കൊടുക്കാനാവില്ലെന്നും, ഇത് തുടർന്നാൽ അതിനെ നേരിടാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും ഹരികൃഷ്ണൻ പാളാട് അഭിപ്രായപ്പെട്ടു. സ്കൂളിൽ നടന്ന വിദ്യാർത്ഥികളുടെ കലാ-കായിക മികവുകളെ പ്രോത്സാഹിപ്പിക്കാനായുള്ള കൂട്ടായ്മയുടെ പരിപാടിയിൽ വന്ന ഗുരുതരമായ വീഴ്ച ആരുടെ സൃഷ്ടിയാണെന്ന് അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും കെ.എസ്.യു പ്രസ്താവനയിൽ അറിയിച്ചു.