മത്സര പരീക്ഷാപരിശീലനം
ജില്ലാ പഞ്ചായത്തിന്റെ 2022-23ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തും ജില്ലാ പട്ടിക ജാതി വികസന വകുപ്പും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി പട്ടിക ജാതി ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാപരിശീലനം നടത്തന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് ക്ലാസ്. ഉദ്യോഗാർഥികൾക്ക് സ്‌റ്റൈപ്പെൻഡ് നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അപേക്ഷ സഹിതം ജനുവരി 13നകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നൽകുക. ഫോൺ: 0497 2700831