മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ്: അംഗത്വത്തിന് അവസരം


2021-22 വര്‍ഷത്തില്‍ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് 350 രൂപ പ്രീമിയം നല്‍കി മാര്‍ച്ച് 31നകം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴി അംഗത്വമെടുക്കാം.

അപകടമരണമോ അപകടത്തെ തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ ഓഫീസ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2731257.