മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളാകാം

സംസ്ഥാന മത്സ്യവകുപ്പ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ജില്ലയിലെ കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവസരം. ക്ഷേമനിധി അംഗത്വ പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, 2021-22ലെ ക്ഷേമനിധി വിഹിതം അടച്ച രശീത്, അപേക്ഷകന്റെ പേരില്‍ കോര്‍ ബാങ്കിംഗ് സൗകര്യമുള്ള ബാങ്കിലെ പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം 2021 ഡിസംബര്‍ 27 മുതല്‍ 31 വരെയുള്ള നിശ്ചിത തീയതികളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി പദ്ധതിയില്‍ അംഗങ്ങളാകണം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ 2022 ജനുവരി 15 മുതല്‍ 30 വരെയുള്ള നിശ്ചിത തീയതികളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി പദ്ധതിയില്‍ അംഗങ്ങളാകാം.
കടല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും 2021 ഡിസംബറില്‍ രണ്ട് ഗഡു, (250+250 = 500 രൂപ) 2022 ജനുവരിയില്‍ രണ്ട് ഗഡു, ഫെബ്രുവരി മാസം രണ്ട് ഗഡു എന്നിങ്ങനെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍നിന്നും 2022 ജനുവരിയില്‍ രണ്ട് ഗഡു, ഫെബ്രുവരിയില്‍ രണ്ട് ഗഡു, മാര്‍ച്ച് മാസം രണ്ട് ഗഡു എന്നീ രീതിയിലുമാണ് വിഹിതം സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലും, കണ്ണൂര്‍ ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2731081 .