മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബംസഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ദമ്പതികളും മകളും

റിയാദ്: മദീന സന്ദര്‍ശനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബംസഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ദമ്പതികളും മകളും മരിച്ചു.

മലപ്പുറം പെരുവള്ളൂര്‍ ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടന്‍ അബ്ദര്‍റസാഖ് (49) ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്. മക്കാ മദീന ഹൈവേയില്‍ മദീനയില്‍നിന്ന് 140 കി.മീറ്റര്‍ അകലെ അംനയില്‍വച്ചാണ് അപകടം.

കൂടെ യാത്ര ചെയ്തിരുന്ന ഫാത്തിമ റോണയ്ക്ക് (10)ന് ഗുരുതര പരിക്കേറ്റു. താഇഫിലായിരുന്നു റസാഖ് ജോലി ചെയ്തിരുന്നത്. ഇവരുടെ മൂത്ത മകന്‍ റയാന്‍ റാസിഖ് വെളിമുക്ക് ക്രെസന്റ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.