മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു.

പുനലൂർ:കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു. പുനലൂര്‍ സ്വദേശി ബിജു (43) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുന്‍വശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.