മദ്യലഹരിയിൽപോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്. മദ്യലഹരിയിൽ ടൗണിൽ കയ്യാങ്കളി നടത്തുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടു പേർ അറസ്റ്റിൽ പെരിയ പുല്ലൂർ സ്വദേശി വി.രാജീവൻ (37), മാതമംഗലം കുറ്റൂർ താറ്റിയേരിയിലെ ടി. ജിതിൻ (34) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനി ൻ്റെ നിർദേശപ്രകാരം
എസ്.ഐ. ശ്രീജേഷ് കണ്ടോത്ത് അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 10 മണിയോടെ കാഞ്ഞങ്ങാട് നയാബസാറിൽ വെച്ചായിരുന്നു സംഭവം. ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്യുന്ന ഇരുവരും നാട്ടിലെത്തിയതായിരുന്നു. ഇന്നലെ രാത്രിയോടെ കാഞ്ഞങ്ങാടെത്തിമദ്യപിച്ച് പുറത്തിറങ്ങിയ ശേഷം വഴിയാത്രക്കാരുമായി കലഹമായതോടെ സ്ഥലത്തെത്തിയ എസ്.ഐ. ശ്രീജേഷിനെയും സിവിൽ പോലീസ് ഓഫീസർ അജയനെയും ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി .പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ തുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.