മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തി ; അച്ഛന് ഗുരുതര പരിക്ക്

കോട്ടയം: തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിൽ മദ്യലഹരിയിൽ 52-കാരൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാർത്തിക ഭവനിൽ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകൻ ബിജുവാണ് സുജാതയെ ആക്രമിച്ചത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ബിജുവിന്റെ ആക്രമണം

ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛൻ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്.

ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്