മധുവിന്റെ കൊലപാതകം:കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം

പാലക്കാട്:അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ പ്രധാന സാക്ഷിക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. വീട്ടുകാരെ ആക്രമിക്കാനും ശ്രമം നടന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു.