മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം

ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിചാരണക്കോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടറെ മാറ്റാനായി സർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന് കോടതി മധുവിന്റെ കുടുംബത്തെ അറിയിച്ചു. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്ന സാഹചര്യത്തിൽ വിചാരണാ നടപടികൾ നിർത്തി വയ്ക്കണമെന്ന കാര്യവും മധുവിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെടും.