മധ്യവേനലവധി

മധ്യവേനലവധി

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലും സെൻ്ററുകളിലും മധ്യവേനലവധി ഏപ്രിൽ 14 മുതൽ ജൂൺ 13 വരെയും അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ 1 മുതൽ മെയ് 31 വരെയും ആയിരിക്കും.

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾക്ക് 27.03.2023 മുതൽ 10.04.2023 വരെ പിഴയില്ലാതെയും 12.04.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി ടെക് ഡിഗ്രി (ഏപ്രിൽ 2021) സപ്ലിമെന്ററി പരീക്ഷയുടെ (പാർട്ട് ടൈം ഉൾപ്പെടെ) ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . പുനർമൂല്യ നിർണ്ണയം ,സൂക്ഷ്മ പരിശോധന , ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 12. 04.2023 വൈകുന്നേരം 5 മണി .

പ്രായോഗിക പരീക്ഷകൾ

ആറ് ,നാല് സെമസ്റ്റർ ബി. എ. മ്യൂസിക് ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകളുടേയും, ആറ് ,നാല് സെമസ്റ്റർ ബി. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകളുടേയും വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല ജേർണലിസം & മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ (2015 സിലബസ്), സപ്പ്ളിമെന്‍ററി(മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 10 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി ഫിസിക്സ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് സപ്ലിമെൻററി 2016 അഡ്മിഷൻ ആൻഡ് 2017 നവംബർ 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ് പുനപരിശോധന സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 5ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം