മന്ത്രി ഇ.പി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്ററെ മാറ്റി

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം.പ്രകാശന്‍ മാസ്റ്ററെ മാറ്റി. കണ്ണൂരില്‍ നിന്നുള്ള പ്രമുഖനേതാവ് കൂടിയാണ് പ്രകാശന്‍ മാസ്റ്റര്‍. മന്ത്രിയുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് മാറ്റം.

വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാൻ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണസമയം കണ്ണൂരിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്നാണ് പാർട്ടി വിശദീകരണം.

2018ലാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശൻ മാസ്റ്റർ നിയമിതനായത്.