മന്‍സൂര്‍ വധക്കേസ് അന്വേഷണസംഘത്തെ മാറ്റി.

മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളിന് മേല്‍നോട്ട ചുമതല. ഡി വൈ എസ് പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

മൻസൂറിന്റെ കൊലപാതകം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കെ സുധാകരൻ എംപി ആരോപിച്ചു.