മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ.

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

ഒളിവിൽ കഴിഞ്ഞിരുന്ന ഹാറൂണിനായി ഒരുമാസം മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളാണ് സഞ്ജിത് വധക്കേസിലെ മുഖ്യസൂത്രധാരനെന്നാണ് പോലീസ് പറയുന്നത്