ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാടി; സംഭവത്തിൽ ദുരൂഹത
കൊച്ചി : മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാടിയ സംഭവത്തിൽ ദുരൂഹത. ഇവരെ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് തമിഴ്നാട്ടുകാരിയായ 50 വയസ്സുകാരി താഴേക്ക് ചാടിയത്. ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരി കെട്ടിയിട്ട് അതിൽ തൂങ്ങിയാണ് അവർ താഴേക്ക് ചാടിയത്. തീവ്രപരിചരണവിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ഇവർ.
ഫ്ളാറ്റിന്റെ ഉടമ എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്ളാറ്റ്. ഫ്ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാൾ.