മറ്റ്നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല.
മറ്റ്നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്.
ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.