മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം.

തിരുവനന്തപുരം : മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തുകയായിരുന്നു. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം . മലബാർ എക്സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തമുണ്ടായ പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.