മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയുള്ളതിനാൽ 31 മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ, കനത്തമഴയ്ക്കുള്ള സാധ്യതയില്ല. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 31-ഓടെ ന്യൂനമർദം ശക്തിപ്പെടാൻ സാധ്യതയുണ്ട്.